July 21, 2026

സൗത്ത് ഇന്ത്യന്‍ ബാങ്ക് ജിഎം-ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ശ്രീ. വിനോദ് ഫ്രാന്‍സിസ്

0

വര്‍ദ്ധിച്ചുവരുന്ന ആഗോള അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ബഹുമാനപ്പെട്ട ധനമന്ത്രിയുടെ കേന്ദ്ര ബജറ്റ് നമ്മുടെ സമ്പദ്വ്യവസ്ഥ സ്ഥിരതയുള്ളതാണെന്നും ദീര്‍ഘകാല പുരോഗതിയിലേക്ക് നീങ്ങുന്നുണ്ടെന്നും ഉറപ്പുനല്‍കുന്നു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ നികുതിക്ക് ശേഷമുള്ള വ്യക്തിഗത വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഉപഭോഗം പുനരുജ്ജീവിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി പരിഷ്‌കാരങ്ങള്‍ വിവേകപൂര്‍വ്വം അവതരിപ്പിച്ചു. 2026 സാമ്പത്തിക വര്‍ഷം 4.4% ധനക്കമ്മി ലക്ഷ്യം വയ്ക്കുന്നതിനൊപ്പം ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.മാത്രമല്ല, സമ്പദ്വ്യവസ്ഥയിലെ ഏറ്റവും ഉത്പാദന മേഖലകളില്‍ 2026 സാമ്പത്തിക വര്‍ഷത്തില്‍ 11.21 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം സര്‍ക്കാര്‍ അനുവദിക്കുന്നത് ഒരു ഡൊമിനോ ഇഫക്റ്റ് ഉണ്ടാക്കുകയും സമ്പദ്വ്യവസ്ഥയില്‍ മൂലധന രൂപീകരണം ത്വരിതപ്പെടുത്തുകയും ചെയ്യും.

ഇന്ത്യയുടെ ഉത്പാദന വളര്‍ച്ചയെ നയിക്കുന്ന രണ്ടാമത്തെ എഞ്ചിനാണ് എംഎസ്എംഇകള്‍.1.5 ലക്ഷം കോടി രൂപ അനുവദിച്ചുകൊണ്ടുള്ള തീരുമാനം നിക്ഷേപം ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ പ്രചോദനം നല്‍കും, ഇത് വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തുകയും ഇന്ത്യയുടെ വികസനത്തിന് സഹായിക്കുകയും ചെയ്യും.’

Leave a Reply

Your email address will not be published. Required fields are marked *