July 21, 2026

ടാറ്റാ മോട്ടോഴ്‌സിന്റെ അറ്റാദായം 22% ഇടിഞ്ഞ് 5,578 കോടി രൂപയായി; പ്രവർത്തന വരുമാനം വർദ്ധിച്ചു

0

നടപ്പു സാമ്പത്തിക വർഷം ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ടാറ്റാ മോട്ടോഴ്‌സിന്റെ അറ്റാദായം 22 ശതമാനം കുറഞ്ഞു. 5,578 കോടി രൂപയായി കുറഞ്ഞ അറ്റാദായം മുൻ വർഷം ഇതേ കാലയളവിൽ 7,145 കോടി രൂപയായിരുന്നു. അതേസമയം, കമ്പനിയുടെ പ്രവർത്തന വരുമാനം 1,13,575 കോടി രൂപയായി ഉയർന്നു. 2023 ഡിസംബർ പാദത്തിൽ ഇത് 1,10,577 കോടി രൂപയായിരുന്നു. ഈ കാലയളവിലെ മൊത്തം ചെലവ് 1,07,627 കോടി രൂപയായി വർധിച്ചു. മുൻ വർഷത്തെ ഇതേ പാദത്തിൽ ചെലവ് 1,04,494 കോടി രൂപയായിരുന്നുവെന്ന് ടാറ്റാ മോട്ടോഴ്‌സ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *