July 21, 2026

വമ്പൻ ഓഫറുകളുമായി ഇന്ന് ബ്ലാക്ക് ഫ്രൈഡേ

0

നവംബറിലെ അവസാന വെള്ളിയാഴ്ചയാണ് ബ്ലാക്ക് ഫ്രൈഡേ. ഫെസ്റ്റിവല്‍ സീസണ് മുമ്പായി നിലവിലെ സ്റ്റോക്കുകള്‍ വിറ്റഴിക്കുന്ന ദിവസമാണ് ബ്ലാക്ക് ഫ്രൈഡേ എന്ന് പറയുന്നത്. ക്രിസ്മസ് വ്യാപാരത്തിനായി സ്റ്റോക്കുകള്‍ കൊണ്ടുവരുന്നതിന് മുമ്പായി നിലവിലെ സ്റ്റോക്കുകള്‍ വില്‍ക്കുന്നതിനായി ആരംഭിച്ച വില്‍പ്പന പിന്നീട് ബ്ലാക്ക് ഫ്രൈഡേ എന്ന പേരില്‍ അറിയപ്പെടുകയായിരുന്നു. ഓണ്‍ലൈന്‍ വ്യാപരങ്ങള്‍ ശക്തമായതോടെ ബ്ലാക്ക് ഫ്രൈഡേ വില്‍പ്പന ലോകം മുഴുവന്‍ ശ്രദ്ധേയമായി. ഇതിലൂടെ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, വാള്‍മാര്‍ട്ട്, മീഷോ തുടങ്ങിയ സൈറ്റുകള്‍ ബ്ലാക്ക് ഫ്രൈഡേ ദിനത്തില്‍ തങ്ങളുടെ സൈറ്റിലൂടെ വമ്പന്‍ വിലകുറവില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാറുണ്ട്. വമ്പന്‍ ഓഫറുകളാണ് ബ്ലാക്ക് ഫ്രൈഡേ ദിനത്തില്‍ ഇന്ത്യന്‍ വിപണിയിലും ഒരുങ്ങിയിരിക്കുന്നത്. ഡിസംബര്‍ രണ്ട് വരെ റിലയന്‍സ് ഡിജിറ്റലില്‍ ഓഫറുകള്‍ ഉണ്ടായിരിക്കും. സ്മാര്‍ട്ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, വീട്ടിലെ സാമഗ്രികള്‍ തുടങ്ങിയ ഇലക്ട്രോണിക്‌സ് സാമഗ്രികള്‍ റിലയന്‍സ് ഡിജിറ്റലില്‍ നിന്നും മൈ ജിയോ സ്റ്റോറുകളില്‍ നിന്നും റിലയന്‍സ് ഡിജിറ്റല്‍ ഡോട്ട് ഇന്നില്‍ നിന്നും വാങ്ങാം. ആമസോണിലും ഡിസംബര്‍ രണ്ട് വരെ ഓഫറുകളുണ്ട്. എച്ച്ഡിഎഫ്‌സി, ഇന്‍ഡസ് ഇന്‍ഡ്, ബിഒബി കാര്‍ഡ് എന്നിവയ്ക്കും എച്ച്എസ്ബിസി ബാങ്ക് ഡെബിറ്റ് കാര്‍ഡിലും ക്രെഡിറ്റ് കാര്‍ഡിലും 10 ശതമാനം വരെ കിഴിവുണ്ടാകും. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ബ്ലാക്ക് ഫ്രൈഡേ ദിനത്തില്‍ മറ്റ് ഡിസ്‌കൗണ്ടുകളും ഉണ്ടായിരിക്കും. ഫ്‌ളിപ്കാര്‍ട്ടില്‍ ഇന്ന് വരെ മാത്രമേ ഓഫറുകള്‍ ഉണ്ടാവുകയുള്ളു. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ വമ്പന്‍ ഓഫറില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങാം. ഡിസംബര്‍ രണ്ട് വരെ ടാറ്റാ ക്ലിക്കില്‍ നിന്ന് വിലക്കുറവില്‍ സാധനം വാങ്ങാന്‍ സാധിക്കും. ഗാഡ്ജറ്റുകള്‍, ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, മറ്റ് സാമഗ്രികള്‍ എന്നിവ ഡിസ്‌കൗണ്ടില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *