July 21, 2026

ബ്ലാക്ക് ഫ്രൈഡേ സെയിൽ: ഫ്ലിപ്കാർട്ടിൽ ഐഫോൺ 15 മുതൽ ഗ്യാലക്‌സി എസ്24+ വരെ വമ്പൻ ഓഫറുകളിൽ

0

ജനപ്രിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിന്റെ ബ്ലാക്ക് ഫ്രൈഡേ സെയിൽ ആരംഭിച്ചു. നവംബർ 24 മുതൽ 29 വരെ നീണ്ടു നിൽക്കുന്ന വിൽപ്പന മേളയിൽ പ്രീമിയം മോഡലുകൾ ഉൾപ്പെടെയുള്ള നിരവധി സ്മാർട്ട്‌ഫോണുകൾ ആകർഷകമായ ഓഫറുകളിൽ ലഭ്യമാണ്.

ഐഫോൺ 15

ഫ്ലിപ്കാർട്ടിന്റെ ബ്ലാക്ക് ഫ്രൈഡേ സെയിലിലെ ഏറ്റവും മികച്ച ഓഫറുകളിൽ ഒന്നാണ് ആപ്പിൾ ഐഫോൺ 15. 79,900 രൂപയുള്ള ഈ ഫോണിന് ഇപ്പോൾ 57,749 രൂപ മാത്രമാണ്. അതുപോലെ ഐഫോൺ 15 പ്ലസ് മോഡലിനും വിലക്കുറവുണ്ട്. 1,59,999 രൂപ വിലയുള്ള ഐഫോൺ 15 പ്രോ മാക്സ് മോഡലിന്റെ വില 1,23,999 രൂപയായി കുറച്ചത് മറ്റൊരു പ്രധാന ആകർഷണമാണ്.

സാംസങ് ഗ്യാലക്‌സി എസ്24+

സാംസങിന്റെ ഗ്യാലക്‌സി എസ്24+ മോഡലും ഇപ്പോൾ വലിയ ഓഫറിൽ ലഭ്യമാണ്. 99,999 രൂപ യഥാർഥ വിലയുള്ള ഈ മോഡലിന് ഫ്ലിപ്കാർട്ടിൽ 64,999 രൂപ മാത്രമാണിപ്പോൾ. 79,999 രൂപയുടെ ഗൂഗിൾ പിക്‌സൽ 9 സ്മാർട്ട്‌ഫോൺ ഇപ്പോൾ 71,999 രൂപയ്ക്കാണ് ലഭിക്കുന്നത്.

ഗ്യാലക്‌സി എസ്23 5ജി

89,999 രൂപയുള്ള ഗ്യാലക്‌സി എസ്23 5ജി, ബ്ലാക്ക് ഫ്രൈഡേ സെയിൽ സമയം 38,999 രൂപയ്ക്ക് മാത്രമാണ് വിൽക്കുന്നത്.

മറ്റു സ്മാർട്ട്‌ഫോണുകൾ

മോട്ടോ ജി64 5ജി, വിവോ ടിഎക്സ് 5ജി, നത്തിംഗ് ഫോൺ (2a), പോക്കോ എക്‌സ്6 നിയോ തുടങ്ങിയ മോഡലുകൾക്കും വലിയ വിലക്കുറവുണ്ട്. ഇതിന് പുറമേ, മറ്റ് ഇലക്ട്രോണിക് ഗാഡ്‌ജറ്റുകളും സെയിലിൽ പ്രത്യേക ഓഫറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2024-ലെ ഫ്ലിപ്കാർട്ട് ബ്ലാക്ക് ഫ്രൈഡേ സെയിൽ ഉത്പന്നങ്ങൾ മികച്ച വിലക്കുറവിൽ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *