July 21, 2026

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു

0

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാന്‍ ഓസ്ട്രേലിയ നീക്കം നടത്തുന്നു. അടുത്ത വർഷം നിയമം പ്രാബല്യത്തില്‍ വരാനാണ് സാധ്യത. പ്രധാനമന്ത്രി ആന്റണി അല്‍ബാനീസിന്റെ സര്‍ക്കാരാണ് ഈ നീക്കത്തിന് നേതൃത്വം നല്‍കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സോഷ്യല്‍ മീഡിയയുടെ ഹാനികരമായ പക്ഷങ്ങളില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം.

ഇതിന്റെ ഭാഗമായി കുട്ടികളുടെ പ്രായം ഉറപ്പുവരുത്താനുള്ള ഒരു സംവിധാനം ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. സമൂഹ മാധ്യമങ്ങള്‍ കുട്ടികളില്‍ സൃഷ്ടിക്കുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെപ്പറ്റി ഉള്ള റിപ്പോര്‍ട്ടുകളാണ് ഈ നീക്കത്തിന് പ്രേരണയായി. ഈ പ്രശ്നങ്ങള്‍ വര്‍ധിച്ചു വരികയാണെന്ന് നിരീക്ഷിക്കുന്നതിനെത്തുടര്‍ന്ന് ആണ് നടപടിയെടുക്കാന്‍ തീരുമാനമായത്.

സോഷ്യല്‍ മീഡിയ കമ്പനികളുടെ അംഗീകാരം ലഭിച്ചാലേ നിയമം നടപ്പാക്കാനാകൂ. 2024 അവസാനത്തോടെ അംഗീകാരം പ്രതീക്ഷിക്കുന്നു. പ്രതിപക്ഷമായ ലിബറല്‍ പാര്‍ട്ടി ഈ നിരോധനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സോഷ്യല്‍ മീഡിയ കമ്പനികളില്‍ നിന്നും ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *