July 21, 2026

ഇന്ത്യന്‍ ഇലക്ട്രിക് ബൈക്കുകളുടെ കയറ്റുമതി യൂറോപ്യന്‍ വിപണികളിലേക്ക്

0

ഇന്ത്യൻ ഇലക്ട്രിക് ബൈക്ക് നിര്‍മാതാക്കളായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് അവരുടെ എഫ് 77 മാക് 2 ഇ-ബൈക്കിന്റെ കയറ്റുമതി ആരംഭിച്ചു. യൂറോപ്യന്‍ യൂണിയന്‍ വിപണികളിലേക്കുള്ള ആദ്യ ബാച്ച് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ കേന്ദ്ര ഘന വ്യവസായ മന്ത്രി എച്ച് ഡി കുമാരസ്വാമി ഫ്ലാഗ് ഓഫ് ചെയ്തു. കര്‍ണാടക വ്യവസായ വാണിജ്യ മന്ത്രി എം ബി പാട്ടീലും ചടങ്ങില്‍ പങ്കെടുത്തു.കമ്പനി പ്രകാശനത്തില്‍ പറഞ്ഞതുപോലെ, ഈ ഉയർന്ന പ്രകടന ശേഷിയുള്ള ഇ-ബൈക്കുകളുടെ കയറ്റുമതി ആഗോള ഇവി വ്യവസായത്തില്‍ ഇന്ത്യയുടെ ശക്തി ഉറപ്പാക്കും. ഈ കയറ്റുമതി സംരംഭം, ഇലക്ട്രിക് മൊബിലിറ്റിയിലുളള വിപ്ലവകരമായ നവീകരണത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പങ്ക് തെളിയിക്കുന്നതായും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *