July 21, 2026

ജോസ്‌കോ ജുവലേഴ്സിൽ എൻ.ആർ.ഐ. മെഗാഫെസ്റ്റ്

0

കോട്ടയം: ജോസ്‌കോ ജുവലേഴ്സിൽ എൻ.ആർ.ഐ. മെഗാ ഫെസ്റ്റ് ആരംഭിച്ചു. പുതിയ കളക്‌ഷനുകളും ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ജോസ്‌കോ ഗ്രൂപ്പ് എം.ഡി.യും സി.ഇ.ഒ.യുമായ ടോണി ജോസ് അറിയിച്ചു.

മാറ്റ് കുറഞ്ഞ സ്വർണാഭരണങ്ങൾ മാറ്റിവാങ്ങാൻ അവസരമുണ്ട്. കൂടാതെ, ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണാഭരണ പർച്ചേസുകൾക്ക് സ്വർണനാണയം ലഭിക്കും. ഡയമണ്ട്, അൺകട്ട് ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനംവരെ കിഴിവും കിട്ടും.
50,000 രൂപയ്ക്ക് മുകളിലുള്ള പർച്ചേസുകൾക്ക് സാരിയും മണിക്കൂറുകൾതോറുമുള്ള നറുക്കെടുപ്പിലൂടെ വിജയികളാകുന്നവർക്ക് സ്വർണ-വജ്രാഭരണങ്ങളും ഗൃഹോപകരണങ്ങളും സ്വന്തമാക്കാം.

അന്റീക്, നഗാസ്, ലക്ഷ്മി, ചെട്ടിനാട്, കേരള, കുവൈറ്റി, സിങ്കപ്പൂർ കളക്ഷൻസ്, ഡയമണ്ട്, അൺകട്ട് ഡയമണ്ട്, ബെൽജിയം കട്ട്, സോളിറ്റയർ ഡയമണ്ട് കളക്ഷൻസ്, ലൈറ്റ് വെയ്റ്റ് െെബ്രഡൽ ഡയമണ്ട് കളക്ഷൻസ് തുടങ്ങിയ സ്വർണ-വജ്രാഭരണങ്ങളുടെ അതുല്യമായ ശേഖരവും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *