July 21, 2026

അംബാനിയേക്കാൾ ‘കൂടുതൽ’ ശമ്പളം വാങ്ങുന്ന അദാനി

0

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയ്ക്കാണോ അദാനി ഗ്രൂപ്പ് ചെയ‍ർമാൻ ഗൗതം അദാനിയ്ക്കാണോ കൂടുതൽ ശമ്പളം. 19 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്. റിലയൻസ് ഇൻഡസ്ട്രീസിൻെറ ചെയർമാനായ മുകേഷ് അംബാനി പക്ഷേ ശമ്പളമായി ഇപ്പോൾ ഒന്നും കൈപ്പറ്റുന്നില്ല. കോവിഡ് വ്യാപനത്തിൻെറ തുടക്കം മുതൽ തൻ്റെ മുഴുവൻ ശമ്പളവും അദ്ദേഹം ഉപേക്ഷിച്ചു. ശമ്പളമായി ഒന്നും ഇപ്പോൾ കൈപ്പറ്റുന്നില്ല. 9.5 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി. കൊവിഡ് കാലത്തിന് മുമ്പ് ഒരു വർഷം ഏകദേശം 15 കോടി രൂപയായിരുന്നു ശമ്പളമായി വാങ്ങിയിരുന്നത്.ഫോർബ്‌സിൻ്റെ കണക്കനുസരിച്ച് 71,4314 കോടി രൂപ ആസ്തിയുള്ള ഗൗതം അദാനി ഇന്ത്യയിലെ രണ്ടാമത്തെ വലിയ സമ്പന്നനാണ്. അദാനിക്കുമുണ്ട് വിവിധ മേഖലകളിൽ ബിസിനസ് സാമ്രാജ്യം. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് അദാനി ഗ്രൂപ്പും. അദാനി ഗ്രൂപ്പിൻെറ നായകന് ഒൻപത് കോടി രൂപയാണ് വാർഷിക ശമ്പളം.മറ്റ് പ്രധാന വ്യവസായികളേക്കാളും സിഇഒമാരേക്കാളും ഒക്കെ കുറവാണ് ഈ തുക. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഗൗതം അദാനി ആകെ 9.26 കോടി രൂപയാണ് വാർഷിക ശമ്പളമായി നേടിയത്.
അദാനി ഗ്രൂപ്പിന് കീഴിലുള്ള പത്ത് കമ്പനികളിൽ രണ്ടെണ്ണത്തിൽ നിന്ന് മാത്രമാണ് അദാനിക്ക് ശമ്പളമുള്ളത്. അദാനി എൻ്റർപ്രൈസസിൽ നിന്ന് 2.19 കോടി രൂപ ഗൗതം അദാനി ശമ്പളം വാങ്ങുന്നു. അദാനി പോർട്ട്സ് ആൻഡ് സെസ് ലിമിറ്റഡിൽ നിന്ന് 6.8 കോടി രൂപയാണ് വരുമാനം. പരമ്പരാഗത കുടുംബ ബിസിനസ് നായക‍ർ വാങ്ങുന്നതിലും കുറവാണ് ഈ തുക.

Leave a Reply

Your email address will not be published. Required fields are marked *