July 21, 2026

ശബരിമലയിൽ ഇന്നലെ ദർശനം നടത്തിയത് 74,974 പേർ

0

പത്തനംതിട്ട: ശബരിമലയിൽ വന്‍ ഭക്തജന തിരക്ക് തുടരുകയാണ്. ഇന്നലെ രാത്രി 9 മണി വരെ 74,974 പേര്‍ ദര്‍ശനം നടത്തി. ഇതിൽ 13,790 പേര്‍ സ്‌പോട്ട് ബുക്കിങ് വഴി എത്തിയവരാണ്. രാത്രി 11 ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതുവരെ പകുതി പേര്‍ക്കു പോലും ദര്‍ശനം സാധ്യമായിരുന്നില്ല. ശബരിമല തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. നടതുറന്നത് മുതല്‍ ഡിസംബര്‍ അഞ്ചിന് രാവിലെ 11 മണി വരെ 15 ലക്ഷത്തോളം ഭക്തർ ശബരിമലയിൽ ദർശനത്തിന് എത്തിയെന്നാണ് കണക്ക്.കഴിഞ്ഞ വർഷം ഡിസംബർ നാലുവരെ എത്തിയത് 10, 04 607 തീർഥാടകരാണ്. ഇന്നലെ വരെ 14,62 864 തീർത്ഥാടകർ എത്തിയെന്നാണ് കണക്ക്. 4,58 257 പേരുടെ വർദ്ധനവ് ഇന്നലെ വരെ ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *