July 21, 2026

25 കോടിയുടെ ഭാഗ്യവാന്‍ കര്‍ണാടകയിലുണ്ട്

0

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബംബര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപ അടിച്ചത് കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫിന്. 42കാരനായ ഇദ്ദേഹം മെക്കാനിക്കാണ്. വയനാട്ടിലെ ബന്ധുവീട്ടിലെത്തിയപ്പോള്‍ എടുത്ത ടിക്കറ്റിനാണ് സമ്മാനം. വാടകവീട്ടില്‍ കഴിയുന്ന അല്‍ത്താഫിന് സ്വന്തമായി ഒരു വീട് വെക്കണമെന്നതാണ് ആദ്യത്തെ ആഗ്രഹം. മകളുടെ വിവാഹം നടത്തണമെന്നും മകന് മെച്ചപ്പെട്ട ഒരു ജോലി വേണമെന്നും അല്‍ത്താഫ് പറയുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ കടയില്‍നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ടി.ജി 434222 എന്ന ടിക്കറ്റാണ് ബത്തേരി ഗാന്ധി ജങ്ഷനിലെ എന്‍.ജി.ആര്‍ ലോട്ടറി കടയില്‍നിന്ന് വിറ്റത്. കര്‍ണാടക മൈസൂരു ഹുന്നൂര്‍ ഹള്ളി സ്വദേശി നാഗരാജിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കട.

Leave a Reply

Your email address will not be published. Required fields are marked *