സ്വർണവിലയിൽ വർധനവ്. ഗ്രാമിന് 25 രൂപ വർധിച്ച് 7340 രൂപയും പവന് 200 രൂപ കൂടി 58720 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും വര്‍ധിച്ചു. ഗ്രാമിന് 6050 രൂപയാണ് ഇന്നത്തെ വിപണിവില. എന്നാല്‍ വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 98 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.