July 22, 2026

സ്വര്‍ണവിലയില്‍ വര്‍ധന

0

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7130 രൂപയും പവന് 57040 രൂപയുമായി. ഗ്രാമിന് 60 രൂപയുടെയും പവന് 480 രൂപയുടെയും കുറവാണ് ഇന്നലെ ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണ വിലയും വര്‍ധിച്ചു. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ച് 5890 രൂപയായി ഉയര്‍ന്നു. വെള്ളിവിലയില്‍ ഇന്ന് മാറ്റമുണ്ടായില്ല. ഗ്രാമിന് 97 രൂപയാണ് വിപണിവില. ഒക്ടോബര്‍ 31ന് പവന് 59640 രൂപ എന്ന സര്‍വകാല റെക്കാര്‍ഡിലെത്തിയശേഷം സ്വര്‍ണവില കുറയുകയും പിന്നീട് വര്‍ധിക്കുകയുമാണ്. അന്താരാഷ്ട്ര തലത്തിലെ വ്യതിയാനങ്ങൾ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *