July 21, 2026

ശമ്പളം 300 കോടി; ഗൂഗിളില്‍ ശ്രദ്ധേയനായി ഇന്ത്യക്കാരന്‍

0

ഇന്ത്യക്കാരനായ പ്രഭാകര്‍ രാഘവൻ എന്ന 64 വയസ്സുകാരൻ വാങ്ങുന്ന ശമ്പളം കേട്ട് അമ്പരപ്പോടെ നോക്കുകയാണ് ലോകം. 300 കോടി രൂപയാണ് ചീഫ് ടെക്നോളജിസ്റ്റായ രാഘവന് ഗൂഗിള്‍ നൽകുന്ന പ്രതിഫലം. 2012ലാണ് പ്രഭാകര്‍ ഗൂഗിളിനൊപ്പം യാത്ര തുടങ്ങിയത്. ചീഫ് ടെക്നോളജിസ്റ്റ് ആകുന്നതിന് മുന്‍പ് അദ്ദേഹം ഗൂഗിള്‍ സര്‍ച്ച്, അസിസ്റ്റന്റ്, ജിയോ, ആഡ്സ്, കൊമേഴ്സ് ആന്‍ഡ് പേയ്മെന്റ് തുടങ്ങിയ വിഭാഗങ്ങളുടെ ചുമതലയുള്ള സീനിയര്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. 20 ഓളം പേറ്റന്റുകളാണ് മദ്രാസ് ഐഐടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ഭോപ്പാലുകാരനായ പ്രഭാകറിന്റെ പേരിലുള്ളത്.

ജിമെയിലിന്റെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഡക്ടുകളായ സ്മാര്‍ട് റിപ്ലേ, സ്മാര്‍ട് കമ്പോസ് എന്നിവയുടെ പ്രവര്‍ത്തനത്തിലും പ്രധാന പങ്ക് വഹിച്ചിരുന്ന വ്യക്തിയാണ് പ്രഭാകര്‍ രാഘവന്‍. കരിയറിലെ നിര്‍ണായകമായ ഘട്ടത്തിലാണ് പ്രഭാകര്‍ എന്നും 12 വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പ്യൂട്ടര്‍ സയിന്‍സിലേക്കുള്ള മടങ്ങി വരവാണ് ചീഫ് ടെക്നോളജിസിറ്റ് പോസ്റ്റ് എന്നും സുന്ദര്‍ പിച്ചൈ പ്രഭാകറിനെ വിശേഷിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *