വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി; വർധിപ്പിച്ചത് 48 രൂപ
വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ വില 48 രൂപ വർധിപ്പിച്ചു. ഹോട്ടലുകളിൽ പ്രയോജനപ്പെടുത്തുന്ന 19 കിലോ സിലിണ്ടറുകളിലാണ് ഈ വർധനവ് ബാധകമാകുന്നത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1740 രൂപയിലും, മുംബൈയിൽ 1692 രൂപയിലും, കൊൽക്കത്തയിൽ 1850 രൂപയിലും, ചെന്നൈയിൽ 1903 രൂപയിലുമെത്തി. കൊച്ചിയിൽ വില 1749 രൂപയായി ഉയർന്നിരിക്കുന്നു. ഇതിന് മുൻപും തുടർച്ചയായി രണ്ടാം മാസം വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരുന്നു, ജൂലൈയിൽ വില 30 രൂപ കുറച്ചതിനു ശേഷമായിരുന്നു ആ വർധനവ്. ഈ മാസം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.