July 21, 2026

ജയ്പൂര്‍ അതിവേഗം വളരുന്ന വിപണി: ആമസോണ്‍

0

ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും മുമ്പുള്ള അവശ്യസാധനങ്ങളുടെ പ്രധാന വിപണിയായി ജയ്പൂര്‍ അതിവേഗം വളർന്നുവെന്ന് ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനിയായ ആമസോണ്‍ ഇന്ത്യ. പലചരക്ക്, ശിശു സംരക്ഷണം, ആരോഗ്യം, വ്യക്തിഗത പരിചരണം, വളര്‍ത്തുമൃഗ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ജയ്പൂർ മുന്നേറ്റം സൃഷ്ടിക്കുന്നത്.’ജയ്പൂരിലെ ഉപഭോക്താക്കള്‍ നിലക്കടല വെണ്ണ, ഡ്രൈ ഫ്രൂട്ട്സ്, നെയ്യ്, ഹെല്‍ത്ത് ബാറുകള്‍, ഹോമിയോപ്പതി പരിഹാരങ്ങള്‍, മള്‍ട്ടിവിറ്റാമിനുകള്‍ തുടങ്ങിയ പോഷകഗുണമുള്ള ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നു,’ ആമസോണ്‍ ഇന്ത്യയുടെ കണ്‍സ്യൂമബിള്‍സ് ഡയറക്ടര്‍ നിശാന്ത് രാമന്‍ പറഞ്ഞു.’ആമസോണില്‍ നിലക്കടല, വെണ്ണ പോലെയുള്ളവ ഏറ്റവും കൂടുതല്‍ യൂണിറ്റ് വില്‍ക്കുന്ന നാലാമത്തെ വിപണിയാണ് ജയ്പൂർ. അതേസമയം ദേശീയ ശരാശരിയെ അപേക്ഷിച്ച് അതിന്റെ നിവാസികള്‍ മൂന്നിരട്ടി ആരോഗ്യ ബാറുകള്‍, ഹോമിയോപ്പതി മരുന്നുകള്‍, മള്‍ട്ടിവിറ്റാമിനുകള്‍ എന്നിവ വാങ്ങുന്നു,’ വെന്നും കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ് ജയ്പൂരെന്നും നിശാന്ത് രാമൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *