July 21, 2026

ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ഇന്ത്യൻ പി സി വിപണിയിൽ 7.1 ശതമാനം വളര്‍ച്ച

0

ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ഇന്ത്യയുടെ പരമ്പരാഗത പിസി കയറ്റുമതിയില്‍ 7.1 ശതമാനം വളര്‍ച്ച. 3.39 ദശലക്ഷം യൂണിറ്റിലെത്തി. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐഡിസി) വേള്‍ഡ് വൈഡ് ക്വാര്‍ട്ടര്‍ലി പേഴ്സണല്‍ കംപ്യൂട്ടിംഗ് ഡിവൈസ് ട്രാക്കര്‍ അനുസരിച്ച്, 31.7 ശതമാനം ഷെയറുമായി എച്ച്പി പിസി വിപണിയെ നയിച്ചു. 2024-ന്റെ രണ്ടാം പാദത്തില്‍, ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ചാനലുകള്‍ക്ക് നല്ല ഡിമാന്‍ഡ് ലഭിച്ചതിനാല്‍ ഉപഭോക്തൃ വിഭാഗം പ്രതിവര്‍ഷം 11.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 17.5 ശതമാനവുമായി ലെനോവോയും 14.8 ശതമാനവുമായി ഡെല്ലും 14.7 ശതമാനവുമായി ഏസര്‍ ഗ്രൂപ്പും 7.1 ശതമാനവുമായി അസൂസും തൊട്ടുപിന്നില്‍. ഈ വര്‍ഷം ജൂണ്‍ പാദത്തില്‍ ഡെസ്‌ക്ടോപ്പുകള്‍, നോട്ട്ബുക്കുകള്‍, വര്‍ക്ക്‌സ്റ്റേഷനുകള്‍ എന്നിവയുടെ കയറ്റുമതി യഥാക്രമം 5.9 ശതമാനം, 7.4 ശതമാനം, 12.4 ശതമാനം എന്നിങ്ങനെ വര്‍ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *