July 21, 2026

ഇന്ത്യയിലെ 10 സമ്പന്ന കുടുംബങ്ങൾ; ഒന്നാമത് അംബാനി

0

ഇന്ത്യയിലെ സമ്പന്ന കുടുംബങ്ങളിൽ ഒന്നാമനായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ കുടുംബമാണ്. പുതിയ ‘2024 Barclays Private Clients Hurun India Most Valuable Family Businesses list’ പ്രകാരമാണ് അംബാനി കുടുംബം ഒന്നാം സ്ഥാനത്ത്. മുകേഷ് അംബാനി നേതൃത്ത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 309 ബില്യൺ ഡോളറാണ് (ഏകദേശം 25.75 ലക്ഷം കോടി രൂപ). നീരജ് ബജാജിന്റെ ബജാജ് കുടുംബമാണ് രണ്ടാം സ്ഥാനത്തുള്ളത്. 7,12,700 കോടി രൂപയാണ് ആസ്തി. മൂന്നാം സ്ഥാനത്തുള്ള കുമാർ മംഗളം ബിർളയുടെ ബിർള കുടുംബത്തിൻെ സമ്പത്ത് 5,38,500 കോടി രൂപയാണ്. അദാനി കുടുംബം ലിസ്റ്റിലെ ആദ്യ 10 സ്ഥാനങ്ങളിൽ ഇടം നേടിയിട്ടില്ല.ആദ്യ 10 കുടുംബ ബിസിനസുകൾ ഇങ്ങനെയാണ് 1. അംബാനി ഫാമിലി2. ബജാജ് ഫാമിലി3. കുമാർ മംഗളം ബിർള ഫാമിലി4. ജിൻഡാൽ ഫാമിലി5. നാടാർ ഫാമിലി6. മഹീന്ദ്ര ഫാമിലി7. ദാനി, ചോക്സി & വക്കീൽ ഫാമിലീസ്8. പ്രേംജി ഫാമിലി9. രാജീവ് സിങ് ഫാമിലി10. മുരുഗപ്പ ഫാമിലി

Leave a Reply

Your email address will not be published. Required fields are marked *