July 21, 2026

പുതിയ ഓഫറുമായി ജിയോ; മാസം ചെലവ് 172 രൂപ

0

ഇന്ത്യയുടെ ടെലികോം മേഖലയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ജിയോ ഏറ്റവും പുതിയ ഓഫറുമായി ഉപഭോക്താക്കളുടെ അരികിലേക്കെത്തുന്നു. ജിയോയുടെ 1,899 രൂപയുടെ പ്രീപെയിഡ് ഓലനാണ് ഉപഭോക്താക്കളെ ഞെട്ടിക്കാനായി എത്തുന്നത്. വില കേട്ട് പേടിക്കണ്ട. ആനുകൂല്യങ്ങൾ അതുപോലെയുണ്ട്. ഒരുതരത്തിൽ നോക്കിയാൽ ഭാവിയിലെ സാധ്യമായ വിലവർധനകളെ പ്രതിരോധിക്കാൻ ഏറ്റവും മികച്ച മാർഗം ദീർഘ വാലിഡിറ്റി പ്ലാനുകൾ തന്നെയാണ്. 1,899 രൂപയുടെ പ്ലാൻ 336 ദിവസത്തെ വാലിഡിറ്റി നൽകുന്നു. അതായത് ഏകദേശം 11 മാസത്തെ നീണ്ട വാലിഡിറ്റി. ജിയോ ഉൾപ്പെടെയുള്ള പ്രമുഖ ടെലികോം കമ്പനികൾ ചുമത്തിയ ഗണ്യമായ വില വർദ്ധനവിനെ മറികടക്കാനുള്ള പോംവഴിയാണ് ഈ പ്ലാൻ. റിപ്പോർട്ടുകൾ അനുസരിച്ച് ഈ പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസ ചെലവ് 172 രൂപ (1,899/ 11 മാസം) മാത്രമാണ്. 1,899 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളുകളും, 3600 എസ്എംഎസുകളും ഏത് നെറ്റ്‌വർക്കിലേക്കും ലഭിക്കും. പക്ഷെ ഈ പ്ലാനിനൊപ്പം 24 ജിബി ഡാറ്റ മാത്രമാണ് വരുന്നത്. അതേസമയം 5ജി നെറ്റ്‌വർക്കിൽ അംബാനി വാഗ്ദാനം ചെയ്യുന്ന അൺലിമിറ്റഡ് കണക്കിലെടുക്കുമ്പോൾ ഈ പരിധി ഒരു പ്രശ്‌നമാകാൻ സാധ്യതയില്ല. മുൻപ് ജിയോ 1,559 രൂപയ്ക്ക് നൽകിയിരുന്ന ഈ പ്ലാൻ ഇപ്പോൾ 1,899 രൂപയ്ക്കാണ് നൽകുന്നത്. അടുത്തിടെ വർധിച്ച വില മുൻ പ്ലാനിന്റെ നിരക്കിൽ നിന്നും 340 രൂപയുടെ വർദ്ധനവ് കൊണ്ടുവന്നു. എന്നാൽ പോലും മറ്റു പ്ലാനുകൾ പരിഗണിക്കുമ്പോൾ ഈ പ്ലാൻ ഏറെ ഗുണകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *